Home-bannerNationalNews

ലോക്ക് ഡൗണ്‍ നീട്ടുമോ? മുഖ്യമന്ത്രിമാരുമായി ചര്‍ച്ചക്കൊരുങ്ങി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോക്ക് ഡൗണിന്റെ മൂന്നാംഘട്ടം അവസാനിക്കാറായ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. ചൊവ്വാഴ്ച മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തിയേക്കുമെന്നാണ് സൂചന. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ 17 ന് അവസാനിക്കുന്ന പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളാകും യോഗത്തില്‍ ചര്‍ച്ച ചെയ്യുക.

കൊവിഡ് വ്യാപനം, പ്രതിരോധപ്രവര്‍ത്തനങ്ങള്‍, ലോക്ക്ഡൗണ്‍ തുടരേണ്ടതുണ്ടോ, രാജ്യത്തെ സാമ്പത്തിക മേഖല, സാമ്പത്തികരംഗത്തെ പ്രവര്‍ത്തനങ്ങള്‍, കണ്‍ടോണ്‍മെന്റ് മേഖലകളിലെ രോഗ പ്രതിരോധ നടപടികള്‍ തുടങ്ങിയ യോഗത്തില്‍ ചര്‍ച്ചയാകും. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതും യോഗത്തില്‍ ചര്‍ച്ചയാകും.

തെലങ്കാന അടക്കം ചില സംസ്ഥാനങ്ങള്‍ ഈ മാസം അവസാനം വരെ ലോക്ക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. കഴിഞ്ഞ തവണ മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ലോക്ക്ഡൗണ്‍ വീണ്ടും നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം സംസ്ഥാന മുഖ്യമന്ത്രിമാരുമായി നരേന്ദ്രമോദി മൂന്നാം തവണയാണ് വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചര്‍ച്ച നടത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button