NationalNews

രാമക്ഷേത്ര നിര്‍മാണത്തിനു തുടക്കം; ശിലാസ്ഥാപനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി

ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനു തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന്റെ ശിലസ്ഥാപിച്ചു. 40 കിലോ തൂക്കമുള്ള വെള്ളി ഇഷ്ടികകൊണ്ടുള്ള ശിലയാണ് സ്ഥാപിച്ചത്. ചടങ്ങിലേക്കായി രാജ്യത്തെ എല്ലാ പ്രധാന ക്ഷേത്രങ്ങളില്‍ നിന്നുള്ള മണ്ണും എല്ലാ പുണ്യനദികളിലെയും ജലവും എത്തിച്ചിരുന്നു.

അയോധ്യയില്‍ വന്‍ സുരക്ഷയുടെയും വമ്പിച്ച സന്നാഹങ്ങളുടെയും അകമ്പടിയോടെയാണ് രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമി പൂജ നടന്നത്. നരേന്ദ്ര മോദി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് മാത്രമാണ് ചടങ്ങിന്റെ പ്രധാന വേദിയില്‍ ഇരിപ്പടമുണ്ടായിരുന്നത്.

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹന്ത് നൃത്യ ഗോപാല്‍ ദാസ് എന്നിവരാണ് മറ്റുള്ളവര്‍. 175 അതിഥികള്‍ക്കും ക്ഷണമുണ്ടായിരുന്നു.

പ്രധാനന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സദസിനെ ഹ്രസ്വമായി അഭിസംബോധന ചെയ്യുന്നതിനായി ചെറിയ വേദിയും ഒരുക്കിയിട്ടുണ്ട്. ഇന്ന് രാവിലെ അയോധ്യയിലെത്തിയ മോദി ഹനുമാന്‍ഗഡി ക്ഷേത്രം സന്ദര്‍ശനം നടത്തി. ഇവിടെ നിന്നാണ് ഭൂമി പൂജ നടക്കുന്ന സ്ഥലത്തേക്ക് എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker