Home-bannerKeralaNews
ലോട്ടറി ടിക്കറ്റിന്റെ വില വര്‍ധിപ്പിച്ചു; എല്ലാ ടിക്കറ്റുകള്‍ക്കും ഇനി മുതല്‍ 40 രൂപ
തിരുവനന്തപുരം: ലോട്ടറി ടിക്കറ്റിന്റെ വിലയില്‍ വര്‍ധനവ്. ഒരു ടിക്കറ്റിന് 10 രൂപ വര്‍ധിപ്പിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. എന്നാല്‍ കാരുണ്യ ലോട്ടറിയുടെ വില 50 ല്‍ നിന്ന് 40 ആക്കിക്കുറച്ചു. ഇതോടെ ഇനിമുതല്‍ എല്ലാ ലോട്ടറികള്‍ക്കും 40 രൂപയായിരിക്കും.
ഇതോടൊപ്പം സമ്മാനത്തുക കൂട്ടുകയും സമ്മാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വില വര്‍ദ്ധനയോടെ ഏജന്റുമാര്‍ക്ക് ഒരു ടിക്കറ്റിന് ഒരു രൂപയോളം കമ്മിഷന്‍ വര്‍ധിക്കും. ലോട്ടറിയുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 28ശതമാനമായി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ടിക്കറ്റ് വില വര്‍ധിപ്പിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News