30 C
Kottayam
Saturday, May 11, 2024

കരളിൽ ഗർഭം, അത്യപൂർവ്വ സംഭവമെന്ന് ശാസ്ത്രലോകം, യുവതിയ്ക്ക് സംഭവിച്ചത്

Must read

കാനഡ: എന്തിനെയാണ് നാം അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിളിക്കുന്നത്. ഒരിക്കലും സംഭവിക്കില്ല എന്ന് നാം വിശ്വസിക്കുന്ന, സംഭവിക്കാനിടയില്ലാത്ത കാര്യം നടക്കുമ്ബോള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന വിശേഷണം കൂട്ടിച്ചേര്‍ക്കും.അത്തരത്തിലൊരു സംഭവമാണ് കാനഡയില്‍ ഇപ്പോഴുണ്ടായിരിക്കുന്നത്.

ഗര്‍ഭാശയത്തിന് പുറത്ത് ഭ്രൂണം കിടക്കുന്ന അവസ്ഥ അത്ര വിരളമായ സംഭവമല്ല. കുടലില്‍ ഗര്‍ഭം സംഭവിക്കുന്ന സാഹചര്യങ്ങള്‍ പലതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ഗര്‍ഭാശയത്തിന് പുറത്ത് ഭ്രൂണം വളരുന്ന അവസ്ഥയാണ് എക്ടോപിക് പ്രഗ്നന്‍സിയെന്ന് അറിയപ്പെടുന്നത്. കാനഡയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എക്ടോപിക് പ്രഗ്നന്‍സി ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുകയാണ്. കാരണം അത് സംഭവിച്ചത് ഒരു സ്ത്രീയുടെ കരളിലായതുകൊണ്ടാണ്.

കാനഡയിലെ മാനിറ്റോബയിലുള്ള ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടറാണ് മൈക്കിള്‍ നാര്‍വേ. ശിശുരോഗ വിദഗ്ധനായ അദ്ദേഹമാണ് സ്ത്രീയുടെ കരളിലെ ഗര്‍ഭം കണ്ടെത്തിയത്. ഒരു ടിക്‌ടോക്ക് വീഡിയോയിലൂടെ ഇക്കാര്യം അദ്ദേഹം പങ്കുവെക്കുകയായിരുന്നു.

33കാരിയായ യുവതിയുടെ ശരീരത്തിലാണ് അപൂര്‍വമായ ഗര്‍ഭമുണ്ടായത്. കഴിഞ്ഞ 14 ദിവസമായി തുടര്‍ച്ചയായ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് യുവതി ആശുപത്രിയിലെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കരളില്‍ ഭ്രൂണം രൂപപ്പെട്ടതായി കണ്ടെത്തി. ഉദരത്തിന്റെ മറ്റ് പലഭാഗങ്ങളിലും ഇത്തരം ഗര്‍ഭധാരണം സംഭവിച്ചിട്ടുണ്ടെങ്കിലും കരളില്‍ ഇതുണ്ടാകുന്നത് ചരിത്രത്തിലെ ആദ്യത്തെ സംഭവമാണെന്ന് ഡോക്ടര്‍ പറഞ്ഞു.

സാധാരണയായി ഫാലോപ്യന്‍ ട്യൂബുകളില്‍ (അണ്ഡവാഹിനി കുഴല്‍) ഗര്‍ഭം സംഭവിക്കുമ്ബോഴാണ് ഒരു എക്ടോപിക് പ്രഗ്നന്‍സിയുണ്ടാകുന്നത്. ഭ്രൂണം തെറ്റായ ദിശയിലൂടെ സഞ്ചരിക്കുമ്ബോള്‍ ഇത്തരത്തില്‍ സംഭവിക്കാം. എങ്കിലും വയറിന്റെ മുകള്‍ ഭാഗത്തും കരളിലുമൊക്കെ ഭ്രൂണം ഇരിക്കുന്നത് അത്യപൂര്‍വമായ സംഭവമാണ്.

33കാരിയെ ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കിയാണ് കരള്‍ ഗര്‍ഭത്തിന് ഒടുവില്‍ പരിഹാരം കണ്ടത്. ഭ്രൂണം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ ആരോഗ്യവിദഗ്ധര്‍ക്ക് കഴിഞ്ഞു. എന്നാല്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന ഭ്രൂണത്തിന് അതിജീവിക്കാന്‍ കഴിഞ്ഞില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week