ന്യൂഡൽഹി:ദില്ലി: കോണ്‍ഗ്രസിലേക്ക് ഇല്ല എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ചര്‍ച്ചയില്‍ നടന്ന കാര്യങ്ങള്‍ കൃത്യമായി പറഞ്ഞ് പ്രശാന്ത് കിഷോര്‍. കോണ്‍ഗ്രസിന് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആരുടെയും ആവശ്യമില്ല. അതിന് പ്രശാന്ത് കിഷോര്‍ തന്നെ വേണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഞാന്‍ പറഞ്ഞ കാര്യങ്ങളൊക്കെ കോണ്‍ഗ്രസ് നേതൃത്വം ശരിക്കും പരിശോധിച്ചിരുന്നു. പല കാര്യങ്ങളിലും എന്നോട് അവര്‍ അഭിപ്രായം ചോദിച്ചു. ഞങ്ങള്‍ തമ്മില്‍ പല കാര്യങ്ങളിലും യോജിപ്പുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ഭാവി എങ്ങനെയായിരിക്കണമെന്ന കാര്യത്തിലും യോജിപ്പുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് മാറ്റങ്ങള്‍ക്ക് എന്നെ ആവശ്യമില്ല. സ്വന്തമായി ചെയ്യാനാവുമെന്നും പ്രശാന്ത് പറഞ്ഞു.
കോണ്‍ഗ്രസില്‍ ഒരുപാട് വലിയ നേതാക്കളുണ്ട്. അവര്‍ക്കറിയാം എങ്ങനെ പാര്‍ട്ടിയെ ശക്തിപ്പെടുത്തണെന്ന്. അവര്‍ക്ക് എന്നെ ആവശ്യമില്ല. പാര്‍ട്ടിയിലേക്ക് അവരെന്നെ ക്ഷണിച്ചിരുന്നു. നല്ലൊരു പ ദവിയും ഓഫര്‍ ചെയ്തിരുന്നു. ഞാന്‍ ഇല്ലെന്നാണ് അറിയിച്ചത്. എനിക്ക് കോണ്‍ഗ്രസില്‍ ഒരു റോളും വേണ്ട. എന്നാല്‍ അവരുടെ ഭാവിയിലേക്കുള്ള കാര്യങ്ങള്‍ എങ്ങനെ വേണമെന്നുള്ള ബ്ലൂപ്രിന്റ് ഞാന്‍ അവര്‍ക്ക് നല്‍കിയിട്ടുണ്ട്. അത് നടപ്പാക്കണമെന്ന് മാത്രമാണ് എന്റെ ആവശ്യമെന്നും പ്രശാന്ത് പറഞ്ഞു. അവരോട് പറയാനുള്ളതെല്ലാം ഞാന്‍ പറഞ്ഞിട്ടുണ്ട്. 2014ന് ശേഷം ആദ്യമായി കോണ്‍ഗ്രസ് അവരുടെ ഭാവിയെ കുറിച്ച് ചര്‍ച്ച ചെയ്‌തെന്നും പ്രശാന്ത് വ്യക്തമാക്കി.
എംപവേഡ് ആക്ഷന്‍ ഗ്രൂപ്പിനെ കുറിച്ച് എനിക്ക് ചില സംശയങ്ങളുണ്ടായിരുന്നു. ആ ഗ്രൂപ്പിന്റെ ഭാഗമാവാനാണ് അവര്‍ എന്നെ ക്ഷണിച്ചത്. ആ ഗ്രൂപ്പാണ് കോണ്‍ഗ്രസിലെ മാറ്റങ്ങള്‍ നടപ്പാക്കുകയെന്നും പ്രശാന്ത് പറഞ്ഞു. അതേസമയം പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കാന്‍ താന്‍ നിര്‍ദേശിച്ചെന്ന വാദങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാന്‍ പ്രശാന്ത് തയ്യാറായില്ല. ആരാകണമെന്ന നേതാവെന്ന കാര്യത്തില്‍ രാഹുലിന്റെയോ പ്രിയങ്കയുടെയോ പേര് പറഞ്ഞിട്ടില്ലെന്ന് പ്രശാന്ത് പറഞ്ഞു. സ്വകാര്യമായി പറഞ്ഞ കാര്യങ്ങള്‍ പരസ്യമാക്കാനാവില്ല. രാഹുല്‍ ഗാന്ധി എന്റെ സുഹൃത്താണ്. രാഹുലിന്റെ പാര്‍ട്ടിയിലെ പദവി തീരുമാനിക്കാന്‍ താനാരാണെന്നും പ്രശാന്ത് ചോദിച്ചു.
രാഹുല്‍ ഗാന്ധിയുടെ ഇമേജ് മോശമായത് ബിജെപിയുടെ തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ കാരണമാണ്. അത് തീര്‍ച്ചയായും മാറ്റി കൊണ്ടുവരാവുന്നതാണ്. ആ ഇമേജ് വീണ്ടും കെട്ടിപ്പടുക്കാന്‍ സാധിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇമേജ് നോക്കൂ. 2002 മുതല്‍ ഇന്ന് വരെയുള്ളത് നോക്കൂ. അത് എത്രയോ മാറി. അതുകൊണ്ട് രാഹുലിന്റെ പ്രതിച്ഛായയും മാറ്റിയെടുക്കാന്‍ സാധിക്കുമെന്നും പ്രശാന്ത് പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് ഞാനൊരു പണവും വാങ്ങിയിട്ടില്ല. അവരുടെ ഭാവിയിലേക്കുള്ള പ്ലാന്‍ നടപ്പാക്കാന്‍ എനിക്ക് പണത്തിന്റെ ആവശ്യമില്ലെന്നും പ്രശാന്ത് വ്യക്തമാക്കി.