ഗായത്രിയുടെ പ്രണയത്തിൽ പ്രണവിന് പറയാനുള്ളത്, വൈറലായി വെളിപ്പെടുത്തൽ
കൊച്ചി:ഗായത്രി സുരേഷിന് ഇപ്പോഴിതാ ഒരു സന്തോഷ വാർത്ത. മലയാളികൾ മുഴുവൻ ട്രോളിയ ഒരു പാവം നടിയാണ് ഗായത്രി സുരേഷ് . നിഷ്കളങ്കമായ പെരുമാറ്റത്തിനും ഒന്നും മറച്ചുവെക്കാത്ത സംസാരത്തിനും മലയാളികൾ ട്രോളി കൊന്നു എന്നുതന്നെ പറയാം. ട്രോളുകളിലൂടെയാണെങ്കിലും മലയാളികളും ലാലേട്ടൻ ഫാൻസും പ്രണവ് മോഹൻലാൽ ഫാൻസും ചർച്ച ചെയ്തത് ഗായത്രി സുരേഷിന് പ്രണവിനോടുള്ള പ്രണയം ആയിരുന്നു.
ഗായത്രി തന്നയാണ് പല പ്രാവശ്യം തനിക്ക് പ്രണവ് മോഹൻലാലിനെ ഇഷ്ടം ആണെന്നും കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്നും പറഞ്ഞ് രംഗത്തുവന്നത്. പ്രണവിനെ മറ്റൊരാൾ വിവാഹം കഴിക്കുന്നു എന്നൊക്കെ പറയുന്നതുപോലെ സഹിക്കില്ല എന്നുപോലും ഗായത്രി പറഞ്ഞുപോയിട്ടുണ്ട്.
ഇതേതുടർന്ന് പലരും ഗായത്രിയേ കളിയാക്കുകയും വിമർശിക്കുകയും ചെയ്തു. ഇത് ഒരു തരത്തിലുള്ള സ്റ്റാക്കിങ് ആണെന്ന് വരെ പറഞ്ഞവർ ഉണ്ട്. സാധാരണ നടിമാരെ ഇഷ്ടമാണെന്ന് പറഞ്ഞ് നടൻമാർ വരാറുണ്ട്.. പലപ്പോഴും നായികമാരെ പ്രണയിക്കുന്നു എന്ന് പറഞ്ഞ് ആരാധകരും വരാറുണ്ട്.
എന്നാൽ ഇത് തീർത്തും വ്യത്യസ്തമായിരുന്നു. പല നടിമാർക്കും നടന്മാരോട് ക്രഷ് തോന്നും . എന്നാൽ ഗായത്രി പറഞ്ഞതുപോലെ തുറന്നു സമ്മതിക്കാൻ ആരും ധൈര്യം കാണിക്കില്ല. മോഹൻലാലിൻറെ മകൻ ആയതുകൊണ്ടല്ല , പകരം പ്രണവിന്റെ സ്വഭാവം കൊണ്ടാണ് താൻ ഇത്രയേറെ പ്രണയിക്കുന്നതെന്നും ഗായത്രി പറഞ്ഞിരുന്നു.
ഇപ്പോൾ പ്രണവ് മോഹൻലാലിൻറെ ഒരു ആരാധകൻ പങ്കിട്ട പോസ്റ്റിൽ പറയുന്ന കാര്യങ്ങളാണ് വൈറലാകുന്നത്.. ഹംബിയിൽ വച്ച് പ്രണവിനെ കണ്ടെന്നും അന്ന് ഗായത്രി സുരേഷിന്റെ കാര്യം ചോദിച്ചെന്നും പറയുന്നുണ്ട്. അപ്പോൾ ഗായത്രിയെ അറിയില്ല എന്ന് മാത്രമല്ല… ഈ വൈറൽ ലവും അറിയില്ല .. കാര്യങ്ങൾ എല്ലാം വിശധീകരിച്ചു പ്രണവിനോട് പറഞ്ഞപ്പോൾ സത്യമാണോ എന്ന് ചോദിച്ചു ചിരിച്ചതല്ലാതെ പ്രണവ് ഒന്നും പറഞ്ഞില്ല എന്നും പറയുന്നുണ്ട്.