ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ അഭിനയത്തിന് ശേഷം താര ജോഡികളായ പ്രഭാസിനും അനുഷ്ക ഷെട്ടിക്കും പിന്നാലെയാണ് പാപ്പരാസികള്‍. ഇരുവരും ഒരുമിച്ച് ചടങ്ങുകളില്‍ പങ്കെടുക്കുക കൂടി ചെയ്തതോടെ പ്രഭാസും അനുഷ്കയും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളും ഉയര്‍ന്നു വന്നിരിന്നു.
ഇപ്പോഴിതാ പ്രഭാസിന് അനുഷ്കയെ കുറിച്ചുള്ള ഒരു പരാതിയാണ് വാര്‍ത്തയായിരിക്കുന്നത്. താന്‍ അത്യാവശ്യത്തിന് വിളിച്ചാല്‍ അനുഷ്ക ഫോണ്‍ എടുക്കാറില്ലെന്നാണ് പ്രഭാസിന്റെ പരാതി. പുതിയ ചിത്രം സഹോയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തെലുങ്ക് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് പറഞ്ഞത്. അനുഷ്ക സുന്ദരിയാണ്. നല്ല ഉയരവുമുണ്ട്. എന്നാല്‍ താന്‍ വിളിക്കുന്ന സമയത്ത് കോള്‍ എടുക്കാറില്ലെന്ന് പ്രഭാസ് വ്യക്തമാക്കി.
കാജല്‍ അഗര്വാളിനെക്കുറിച്ചും പ്രഭാസ് അഭിപ്രായപ്പെട്ടു. കാജല്‍ സുന്ദരിയാണ്. വളരെയധികം എനര്‍ജറ്റിക്കാണ് അവര്‍. കാജര്‍ അഗര്‍വാളിന്റെ വസ്ത്രധാരണ മെച്ചപ്പെട്ടെന്നും പ്രഭാസ് വ്യക്തമാക്കി.
പ്രഭാസ് നായകനായെത്തുന്ന സാഹോ ആഗസ്റ്റ് 15ന് റിലീസിനെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് റിലീസ് തീയതി നീട്ടി ഓഗസ്റ്റ് 30ലേക്ക് മാറ്റുകയായിരുന്നു. സുജിത് റെഡ്ഡി സംവിധാനം ചെയ്യുന്ന സിനിമയില്‍ ശ്രദ്ധാ കപൂറാണ് നായിക. യുവി ക്രിയേഷന്റെ ബാനറില്‍ വസിം പ്രമോദാണ് ചിത്രം നിര്‍മിക്കുന്നത്.