KeralaNews

നാളെ കേരളമൊട്ടാകെ വൈദ്യുതി മുടങ്ങും! സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം; വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയെന്ന് കെ.എസ്.ഇ.ബി

കോട്ടയം: നാളെ കേരളമൊട്ടാകെ വൈദ്യുതി മുടങ്ങുമെന്ന തരത്തില്‍ സോഷ്യല്‍ മീഡയികളില്‍ നടക്കുന്നത് വ്യാജ പ്രചരണം. വാട്ട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും നിരവധി പേരാണ് സന്ദേശം വ്യാപകമായി ഷെയര്‍ ചെയ്യുന്നത്.

പ്രചരിക്കുന്ന വ്യാജ സന്ദേശത്തില്‍ പറയുന്നതിങ്ങനെ: ‘Breaking news from kseb.. നാളെ കേരളം ഒട്ടാകെ വൈദ്യുതി മുടങ്ങും എന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. ഫോണ്‍ ചാര്‍ജ് ചെയ്തു വയ്ക്കുക, ആവശ്യം ഉള്ള മുന്‍കരുതല്‍ എടുക്കുക. ഈ വിവരം മറ്റുള്ളവരിലേക്ക് എത്തിക്കുക.’

അതേസമയം, കേരളമൊട്ടാകെ വൈദ്യുതി മുടങ്ങുമെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മുന്നറിയിപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker