KeralaNews

രണ്ട് ജില്ലകളിൽ ഇന്ന് വൈദ്യുതി മുടങ്ങും; ഭാഗികമായോ പൂർണമായോ മുടങ്ങുമെന്ന് അറിയിപ്പ്

കണ്ണൂർ: കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഭാഗികമായോ പൂർണമായോ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്. കാഞ്ഞിരോട് 220 കെവി സബ് സ്റ്റേഷനിലെ 220 കെവി അരീക്കോട് – കാഞ്ഞിരോട്, ഓർക്കാട്ടേരി – കാഞ്ഞിരോട് ഫീഡറുകളിൽ അടിയന്തിര അറ്റകുറ്റപ്പണി മൂലം ഡിസംബർ 19 വ്യാഴാഴ്ച രാവിലെ 10: 30 മണി മുതൽ 12: 30 വരെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭാഗികമായോ പൂർണമായോ വൈദ്യുതി മുടങ്ങുമെന്ന് കണ്ണൂർ ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.

വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ

വെളളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആറുവാള്‍, പുലിക്കാട്, കുഴിപ്പില്‍ കവല ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ 8:30 മുതല്‍ വൈകീട്ട് 5:30 വരെ വൈദ്യുതി മുടങ്ങും

തൃശൂരിൽ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ

ചേലക്കര സെക്ഷൻ പരിധിയിലെ ഏച്ചാടി, വല്ലങ്ങിപ്പാറ, വടപ്പറമ്പ്, കാറാത്തുപടി, കിള്ളിമംഗലം സൊസൈറ്റി പരിസരം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ ഒൻപതു മുതൽ അഞ്ചുവരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

കെഎസ്ഇബി എന്ന ജനങ്ങളുടെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനത്തിനെതിരെ തികച്ചും അവാസ്തവവും നികൃഷ്ടവുമായ പ്രചാരണങ്ങളാണ് ചില വ്യക്തികൾ നടത്തുന്നതെന്ന് വൈദ്യുചി ബോർഡ്. അതിലൊന്നാണ് വയനാട് ദുരന്തമേഖലയിലെ വൈദ്യുതി പുന:സ്ഥാപന പ്രവർത്തനങ്ങളുടെ പ്രതിഫലമായി 9 കോടി രൂപ കെഎസ്ഇബി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കൈപ്പറ്റി എന്ന വ്യാജപ്രചാരണം.

ദുരന്തമേഖലയിൽ സേവനമോ വൈദ്യുതിയോ എത്തിച്ചതിന് ഒരു രൂപ പോലും കെഎസ്ഇബി ദുരിതാശ്വാസ നിധിയിൽ നിന്ന് വാങ്ങിയിട്ടില്ല എന്നതാണ് സത്യം. മാത്രമല്ല, ദുരന്തമേഖലയിൽ നിന്ന് 6 മാസം വൈദ്യുതി ചാർജ് ഈടാക്കേണ്ടതില്ല എന്ന തീരുമാനവും കെഎസ്ഇബി കൈക്കൊണ്ടിട്ടുണ്ട്. ദുരന്തപ്രദേശത്ത് 9 കോടിയോളം രൂപയുടെ നാശനഷ്ടമാണ് കെഎസ്ഇബിയ്ക്കുണ്ടായിട്ടുള്ളത്.

ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനത്തിനു ആവശ്യമായ വൈദ്യുതി യുദ്ധകാലാടിസ്ഥാനത്തിൽ പുന:സ്ഥാപിച്ചതിന് വ്യാപകമായ പ്രശംസ കെ എസ് ഇ ബിക്ക് ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെഎസ്ഇബി. ജീവനക്കാർ രണ്ടു ഗഡുക്കളായി 20 കോടി രൂപയാണ് ഇതുവരെ നൽകിയിട്ടുള്ളത്. കൂടുതൽ തുക പിരിച്ചെടുക്കുന്ന മുറയ്ക്ക് നല്കുവാനും ലക്ഷ്യമിടുന്നുണ്ട്.

ലഭ്യമാകേണ്ട വിവിധ സഹായങ്ങൾ ലഭിക്കാതെ പോകുന്ന സാഹചര്യത്തിലും സംസ്ഥാന സർക്കാരിന്‍റെ വകുപ്പുകൾ വളരെകാര്യക്ഷമമായാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. പൊതുജനങ്ങൾ ഇത്തരം തീർത്തും വ്യാജവും നികൃഷ്ടവുമായ പ്രചാരണങ്ങളിൽ വഞ്ചിതരാകരുത്. വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കെഎസ്ഇബി നിയമനടപടികൾ കൈക്കൊള്ളും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker