KeralaNewsPolitics

‘ടി എൻ പ്രതാപൻ സംഘപരിവാർ ഏജന്‍റ്, അച്ചടക്കനടപടി സ്വീകരിക്കണം’; വിലക്ക് ലംഘിച്ച് തൃശ്ശൂർ ഡിസിസി മതിലിൽ പോസ്റ്റർ

തൃശ്ശൂര്‍:ടിഎന്‍ പ്രതാപനെതിരെ  തൃശൂരിൽ വീണ്ടും പോസ്റ്റർ.ഡിസിസി ഓഫീസ് മതിലിലും പ്രസ്ക്ലബ് പരിസരത്തുമാണ് പോസ്റ്റർ.പ്രതാപനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യം.തെരഞ്ഞെടുപ്പ് തോൽവിയിൽ കെ സി ജോസഫിന്‍റെ  നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷൻ സിറ്റിങ് നടത്താനിരിക്കെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസം ഡിസിസി അധ്യക്ഷനായി ചുമതലയേറ്റ വികെ  ശ്രീകണ്ഠൻ പോസ്റ്റർ യുദ്ധവും വിഴുപ്പലക്കലും വിലക്കിയിരുന്നു.തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ടി എൻ പ്രതാപൻ ഗൾഫ് ടൂർ നടത്തി ബിനാമി കച്ചവടങ്ങൾ നടത്തിയെന്നാണ് ആരോപണം..സേവ് കോൺഗ്രസ് ഫോറത്തിന്‍റെ  പേരിലാണ് പോസ്റ്റർ.ടി എൻ പ്രതാപൻ സംഘപരിവാർ ഏജന്‍റാണെന്നും  ആരോപണം ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button