പോണ്‍ വീഡിയോ കാണുന്നവരുടെ മുഖം നോക്കി പ്രായം കണ്ടെത്താന്‍ പുതിയ സംവിധാനം വരുന്നു
ഓസ്ട്രേലിയ: ഓണ്‍ലൈനില്‍ പോണ്‍ വീഡിയോ കാണുന്നവരുടെ പ്രായം തിരിച്ചറിയുന്നതിനായി മുഖം സ്‌കാന്‍ ചെയ്യുന്ന പുതിയ സംവിധാനവുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ഓസ്ട്രേലിയയില്‍ നിലവില്‍ വന്ന നിയമം പ്രായപൂര്‍ത്തിയാവാത്ത ആളുകള്‍ പോണ്‍ വീഡിയോ കാണുന്നത് തടയുന്നില്ല. എന്നാല്‍ വീഡിയോ കാണുന്നതിന് മുമ്പ് ആളുകള്‍ അവരുടെ പ്രായം തെളിയിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
ഓസ്ട്രേലിയന്‍ ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. വീഡിയോ കാണുന്ന ആളുകളുടെ മുഖം കമ്പ്യൂട്ടറിലെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളിലെ മുഖവുമായി ഒത്തുനോക്കിയായിരിക്കും പ്രായം കണ്ടെത്തുകയെന്നാണ് പറയുന്നത്. എന്നാല്‍ ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളില്‍ നേരത്തേ മുഖങ്ങള്‍ എങ്ങനെയാണ് ശേഖരിക്കുകയെന്ന കാര്യം എവിടെയും പറയുന്നില്ല. ആഭ്യന്തര വകുപ്പിന് നേരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് വകുപ്പ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.