ബി.ജെ.പി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോകളുടെ കുത്തൊഴുക്ക്; വനിതാ അംഗങ്ങള്‍ ഗ്രൂപ്പ് വിട്ടു, നേതാവിന് കിട്ടിയത് എട്ടിന്റെ പണി
അഹമ്മദാബാദ്: ബി.ജെ.പിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നേതാവ് അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്തത് സംഭവം വിവാദത്തില്‍. ബിജെപിയുടെ നരോദ യൂണിറ്റ് സെക്രട്ടറി ഗൗതം പട്ടേലാണ് പുലിവാല് പിടിച്ചത്. ബി.ജെ.പിയുടെ വാട്സ്ആപ്പ് ഗ്രൂപ്പായ ”നരോദ 12 (മോദി ഫിര്‍ സേ)” ല്‍ 70 ലധികം അശ്ലീല വീഡിയോകളാണ് പട്ടേല്‍ പോസ്റ്റ് ചെയ്തത്. സ്ത്രീകള്‍ അടക്കമുള്ളവര്‍ ഗ്രൂപ്പിലുണ്ടെന്നതാണ് പാര്‍ട്ടി അംഗങ്ങളെ നാണക്കേടിലാക്കിയിരിക്കുന്നത്.
അശ്ലീല വീഡിയോകള്‍ ഗ്രൂപ്പിലേക്ക് പ്രവഹിച്ചതോടെ നിരവധി പാര്‍ട്ടി ഭാരവാഹികള്‍ ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റായി പോയി. ബി.ജെ.പി അംഗങ്ങള്‍ ബിജെപി പ്രസിഡന്റ് ജഗദീഷ് പഞ്ചലിനെയും പാര്‍ട്ടിയുടെ അഹമ്മദാബാദ് ജില്ലയുടെ സംഘടനാ ചുമതലയുള്ള ഐ കെ ജഡേജയും വിവരമറിയിച്ചു. പട്ടേല്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ 20 ഓളം വനിതാ അംഗങ്ങള്‍ ഗ്രൂപ്പ് വിട്ടതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. പട്ടേലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും അദ്ദേഹത്തിന്റെ മറുപടിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചാല്‍ പറഞ്ഞു.
തന്റെ സ്ഥിര നമ്പരില്‍ നിന്നല്ല വീഡിയോകള്‍ അപ്ലോഡ് ചെയ്തിരിക്കുന്നതെന്നും താന്‍ ഫോണ്‍ മറന്നുവച്ചെ സമയത്ത് തന്നെ അപകീര്‍ത്തിപ്പെടുത്താനായി ചില അജ്ഞാതര്‍ വീഡിയോകള്‍ ഫോര്‍വേഡ് ചെയ്യുകയായിരുന്നുവെന്നും പട്ടേല്‍ അവകാശപ്പെട്ടു.