ദുല്‍ഖറിന്റെ നായികയാകാന്‍ പ്രതിഫലം കുറച്ച് പൂജ ഹെഗ്‌ഡേ!
ബോളിവുഡിലും തെന്നിന്ത്യയിലും നിരവധി ആരാധകരുള്ള നടിയാണ് പൂജ ഹെഗ്‌ഡെ. സൂപ്പര്‍താരങ്ങളുടെ നായികയായി എത്തുന്ന താരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ്. ഒരു സിനിമയ്ക്ക് 2.5 കോടി രൂപയാണ് പൂജ ഹെഗ്‌ഡെ വാങ്ങിക്കുന്നത്. എന്നാല്‍ മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ നായികയാവാന്‍ പ്രതിഫലം കുറച്ചിരിക്കുകയാണ് പൂജ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ദുല്‍ഖറിനെ നായകനാക്കി തെലുങ്കില്‍ ഒരുക്കുന്ന പ്രണയചിത്രത്തിലാണ് പൂജ അഭിനയിക്കാനൊരുങ്ങുന്നത്. ഹനു രാഘവപുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ സിനിമയിലെ നായികയാകാന്‍ പൂജ ഹെഗ്‌ഡെ പ്രതിഫലം കുറച്ചുവെന്നാണ് ടോളിവുഡ് ഡോട് കോമിന്റെ വാര്‍ത്തയില്‍ പറയുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.
ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുന്നത്. 1964ന്റെ പശ്ചാത്തലത്തില്‍ ഒരു പിരീഡ് ഡ്രാമയായിട്ടാണ് എടുക്കുക. എന്നാല്‍ പൂജയുടെ കഥാപാത്രത്തെക്കുറിച്ച് വ്യക്തതയില്ല. പൂജ ഹെഗ്‌ഡെ കൂടി വരുന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളേറുകയാണ്.
കീര്‍ത്തി സുരേഷ് നായികയായ മഹാനടി എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ആദ്യമായി തെലുങ്കിലെത്തിയത്. തമിഴിലും തെലുങ്കിലും ശക്തമായ ആരാധക ബലമുള്ള മലയാളി നടനാണ് ദുല്‍ഖര്‍. നിലവില്‍ പ്രഭാസിന്റെ നായികയായി രാധേശ്യാമില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പൂജ.