മലപ്പുറം: പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. പാലപ്പെട്ടിയില്‍ നിന്ന് മടങ്ങി വരികയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ കുണ്ടുകടവ് പുറങ്ങ് റോഡില്‍ പുളിക്കടവ് ജംഗ്ഷനില്‍ വച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറി അമിത വേഗതയിലായിരുന്നു. കാറിലുണ്ടായിരുന്ന തിരൂര്‍ ബിപി അങ്ങാടി സ്വദേശികളായ ചിറയില്‍ അഹമ്മദ് ഫൈസല്‍,നൗഫല്‍,സുബൈദ,എന്നിവരാണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന നൗഷാദ് എന്നയാളെ ഗുരുതരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാലപ്പെട്ടിയിലെ ബന്ധുവീട്ടില്‍ പോയി തിരൂരിലേക്ക് തിരിച്ച സംഘമാണ് അപകത്തില്‍ പെട്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News