കൊച്ചി: ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കൊച്ചി നഗരസഭയ്ക്ക് പത്ത് കോടി രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്‌കരണത്തിലെ പാളിച്ചകള്‍ക്കാണ് പിഴ ചുമത്തിയത്.
ഖര മാലിന്യ സംസ്‌കരണത്തിന് കൊച്ചി നഗരസഭ ഒന്നും ചെയ്തില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിമര്‍ശനം. ഇത് സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡും ഹരിത ട്രിബ്യൂണലിന്റെ സംസ്ഥാന നിരീക്ഷണ സമിതിയും ദേശീയ ഹരിത ട്രിബ്യൂണലിന് റിപ്പോര്‍ട്ട് നല്‍കും. ദേശീയ ഹരിത ട്രൈബ്യൂണല്‍ നേരത്തെ നഗരസഭയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News