മുംബൈ : നടുറോഡില്‍ സിങ്കം സ്‌റ്റൈലില്‍ മീശ പിരിച്ച് ‘സിങ്കം’ കളിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. മഹാരാഷ്ട്രയിലെ അമരാവതി പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. ബുള്ളറ്റില്‍ ഇരുന്ന് കൊണ്ട് ഡയലോഗ് പറഞ്ഞ ശേഷം തന്റെ കൈയിലുള്ള തോക്ക് ചുഴറ്റി ആകാശത്തേക്ക് വെടിയുതിര്‍ത്തതുപോലെ അഭിനയിച്ച് ശേഷം സ്ലോമോഷനില്‍ നടന്നതുപോകുന്നതാണ് വീഡിയോയില്‍ ചിത്രീകരിച്ചത്.
വീഡിയോയിൽ പൊലീസുകാരന്‍ അജയ് ദേവ്ഗണിനെ പോലെ അഭിനയിക്കുന്നതായി കാണാം. അമരാവതിയില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് ഇത് ഒരു മുന്നറിയിപ്പാണെന്നും നിയമപാലിക്കുന്നവര്‍ക്ക് അതിന്റെ നേട്ടമുണ്ടാകുമെന്നും പൊലീസുകാരന്‍ പറയുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടർന്നാണ് സസ്‌പെൻഷൻ.
വീഡിയോ കാണാം
SP Amravati suspended constable Mahesh Kale, attached to Chandur Bazar police station, for filming own video with a service revolver and posting on social media .#Nagpur #Amaravati #Maharashtra #MaharashtraPolice pic.twitter.com/V8yDGine6x
— Shashwat Sakhare (@shashwat_fact) August 4, 2021