KeralaNews

പോലീസ് നടപടി കര്‍ശനമാക്കി; ലോക്ക് ഡൗണില്‍ കാരണമില്ലാതെ പുറത്തിറങ്ങിയ ആളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു

കൊച്ചി: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ കാലത്ത് അകാരണമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെയുള്ള നടപടി കടുപ്പിച്ച് പോലീസ്. എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തില്‍ കാലടി മറ്റൂര്‍ സ്വദേശിയായ സോജനെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു.

<p>എറണാകുളം റൂറല്‍ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോലീസിന്റെ ഡ്രോണ്‍ പരിശോധനയില്‍ സോജനടക്കം കുറച്ചുപേര്‍ പുറത്തിറങ്ങിയതായി ബോദ്ധ്യപ്പെട്ടു. വീട്ടിലേക്ക് പോകാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയാറായില്ല. സോജന്‍ ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റു ചെയ്തത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker