NationalNews

ദിശ രവി കേസ്: മാധ്യമങ്ങൾക്കു ചോർത്തി നൽകിയിട്ടില്ലെന്ന് ഡൽഹി പൊലീസ്

ന്യൂഡൽഹി: ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ ദിശാ രവിക്കെതിരായഎഫ്ഐആറിനെക്കുറിച്ചോ അന്വേഷണത്തെക്കുറിച്ചോ മാധ്യമങ്ങൾക്ക് ചോർത്തിനൽകിയിട്ടില്ലെന്ന് ഡൽഹി പൊലീസ്.
അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകരുതെന്ന് പൊലീസിനോടു നിർദേശിക്കണമെന്ന ദിശയുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ചോർത്തി നൽകിയിട്ടില്ലെന്ന് സത്യവാങ്മൂലം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ച കേസ് പരിഗണിക്കും. വാട്സാപ്പിലൂടെയും മറ്റുമുള്ള തന്റെ സ്വകാര്യ സന്ദേശങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽനിന്നു മാധ്യമങ്ങളെ വിലക്കണമെന്നും ദിശ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button