സംവിധായകന്‍ വി.എ ശ്രീകുമാറിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്
പാലക്കാട്: നടി മഞ്ജു വാര്യരുടെ പരാതിയെ തുടര്‍ന്ന് സംവിധായകന്‍ വി.എ ശ്രീകുമാറിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തില്‍ ശ്രീകുമാറിന്റെ പാലക്കാട്ടെ ഓഫീസിലും പോലീസ് റെയ്ഡിനെത്തി. ശ്രീകുമാറിനെ അടുത്ത ഞായറാഴ്ച പോലീസ് ചോദ്യം ചെയ്യും. സംവിധായകന്‍ ശ്രീകുമാര്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് മഞ്ജു ഡിജിപിക്ക് പരാതി നല്‍കിയത്. തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ് പരാതിയില്‍ കേസെടുത്തിരിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല.
ശ്രീകുമാറില്‍ നിന്ന് തനിക്ക് വധഭീഷണി ഉള്‍പ്പെടെ ഉണ്ടെന്നും പരാതിയില്‍ പറഞ്ഞിട്ടുള്ളതായാണ് സൂചന. ശ്രീകുമാറിന് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്നും മഞ്ജുവിന്റെ പരാതിയില്‍ പറയുന്നു. ഒടിയന്‍ സിനിമയുടെ നിര്‍മാണ കാലം മുതല്‍ ശ്രീകുമാറിന് തന്നോട് വ്യക്തിവിരോധം ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായി തന്നെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലടക്കം അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ വ്യക്തമാക്കുന്നു.