KeralaNewsRECENT POSTS

വയനാട്ടില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയില്‍

അമ്പലവയല്‍: വയനാട് അമ്പലവയല്‍ കാരപ്പുഴ ഡാമിന് സമീപം പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വയനാട് എആര്‍ ക്യാമ്പിലെ പോലീസുകാരനായ ബി. ബാബുവാണ് മരിച്ചത്. അമ്പലവയല്‍ കാരച്ചാല്‍ സ്വദേശിയാണ് ഇദ്ദേഹം. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button