KeralaNewsRECENT POSTS
റിമാന്‍ഡ് പ്രതിയുമായി പോയ ജീപ്പ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പോലീസുകാരന് പരിക്ക്
ഇടുക്കി: റിമാന്‍ഡ് പ്രതിയുമായി പോയ ജീപ്പ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പോലീസുകാരന് പരിക്കേറ്റു. ദേവികുളം സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ ജയകുമാറിനാണ് പരിക്കേറ്റത്. ഗട്ടറില്‍ വീണ് ജീപ്പ് നിയന്ത്രം വിട്ട് മരത്തില്‍ ഇടിക്കുകയായിരിന്നു.
മൂന്നാറില്‍ നിന്നു ദേവികുളത്തേക്ക് പോകുന്നതിനിടെ ബ്ലോക്ക് ഓഫീസിന് സമീപത്തെ ഗട്ടറില്‍ ജീപ്പിന്റെ നിയന്ത്രം വിടുകയായിരുന്നു. പരിക്കേറ്റ ജയകുമാറിനെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രം വിട്ട ജീപ്പ് മരത്തിലിടിച്ച് നിന്നതിനാലാണ് വന്‍ അപകടം ഒഴിവായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News