KeralaNews

ട്യൂഷന് പോയ പത്താംക്ലാസുകാരനെ കാണാതായിട്ട് 10 ദിവസം; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

കുണ്ടറ: കോണ്‍വെന്റില്‍ നിന്ന് ട്യൂ ഷന് പോകുന്നതിനിടെ കാണാതായ പത്താം ക്ലാസുകാരനെ കുറിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും യാതൊരു വിവരവുമില്ല. കുട്ടിയെ കാണാതായ 10 ദിവസം പിന്നിടുമ്പോഴും കേസില്‍ യാതൊരു തുമ്പും ഉണ്ടാക്കാനാകാതെ പോലീസ്. ഇതേ തുടര്‍ന്ന് റിനോയെ കണ്ടെത്താനായി ലുക്ക്ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി.

മുളവന പള്ളിയറ പുത്തന്‍വീട്ടില്‍ രാജു ജോണിന്റെ മകന്‍ റിനോ രാജുവിനെയാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ 31 മുതല്‍ കാണാതായത്. കടമ്പനാട് സെന്റ് തോമസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ റിനോ അടൂര്‍ മണക്കാല മാര്‍ത്തോമാ സഭയുടെ ഗുരുകുലത്തില്‍ താമസിച്ചു പഠിക്കുകയായിരുന്ന. ക്രിസ്മസ് അവധിക്ക് നാട്ടിലെത്തിയ റിനോ 26നാണ് ഗുരുകുലത്തിലേക്ക് മടങ്ങിപ്പോയത്.

കടമ്പനാട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ റിനോ ട്യൂഷന് പോകുന്നുണ്ടായിരുന്നു. ഡിസംബര്‍ 31ന് രാവിലെ എട്ടരയോടെ ട്യൂഷന്‍ ക്‌ളാസിന് പോയ റിനോ തിരിച്ചുവരേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് ഗുരുകുലത്തിന്റെ ചുമതലയുള്ള പുരോഹിതന്‍ കുട്ടിയുടെ രക്ഷാകര്‍ത്താക്കളെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഗുരുകുലത്തില്‍ എത്തിയ രക്ഷാകര്‍ത്താക്കളും ഗുരുകുലം അധികൃതരും ചേര്‍ന്ന് അടൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സി.സി.ടി.വി കാമറാ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ റിനോ 31ന് അടൂര്‍ ഭാഗത്ത് വന്നതായി പോലീസിന് വിവരം ലഭിച്ചു. ഇതിനിടെ റിനോ ഭരണിക്കാവ് ഭാഗത്തേക്ക് പോയതായി കണ്ടതായി സ്വകാര്യ ബസ് ഡ്രൈവറും പോലീസിനോട് പറഞ്ഞു. ഇതേതുടര്‍ന്ന് ഭരണിക്കാവ് ഭാഗത്ത് നടത്തിയ അന്വേഷണത്തിലും യാതൊരു വിവരവും ലഭിച്ചില്ല. കഴിഞ്ഞ ദിവസം കേസില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എംകെ പ്രേമചന്ദ്രന്‍ എംപിയും രംഗത്ത് വന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button