ആലപ്പുഴ: കായംകുളത്ത് സ്റ്റേഷനുളളില്‍ പൊലീസുകാര്‍ തമ്മില്‍ തല്ലി. സ്റ്റേഷനുളളില്‍ ഡ്യൂട്ടിയിലിരിക്കെ യൂണിഫോമിലുളള പൊലീസുകാര്‍ തമ്മിലാണ് കയ്യാങ്കളിയിലെത്തിയത്. ഓണ ഡ്യൂട്ടി സംബന്ധിച്ചുള്ള തര്‍ക്കമാണ് പൊലീസുകാര്‍ തമ്മില്‍ അടിപിടിയില്‍ കലാശിച്ചത്. കായംകുളം സ്റ്റേഷനിലെ പൊലീസുകാരാണ് പരസ്പരം തമ്മില്‍ തല്ലിയത്.
കായംകുളം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സാമുവലും പൊലീസ് അസോസിയേഷന്‍ ഭാരവാഹി പ്രസാദുമാണ് സ്റ്റേഷനുളളില്‍ തമ്മില്‍ തല്ലിയത്. ഓണ ഡ്യൂട്ടി സംബന്ധിച്ച തര്‍ക്കത്തിനിടെയാണ് ഇരുവരും തമ്മിലേറ്റുമുട്ടുന്നത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇരുവര്‍ക്കും സാരമായ പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം. സംഭവത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News