ഏറ്റുമാനൂർ: കേരള പൊലീസ് അസോസിയേഷൻ 35 മത് ജില്ലാ സമ്മേളന പരിപാടികളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഏറ്റുമാനൂർ MLA സുരേഷ് കുറുപ്പ് ഉദ്‌ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കോട്ടയം SP PS സാബു IPS ഉപഹാരസമർപ്പണം നടത്തി സംസാരിച്ചു.DYSP മാരായ R ശ്രീകുമാർ ,ഷാജിമോൻ ജോസഫ് ,ഏറ്റുമാനൂർ SHO ശ്രീ AJ തോമസ് ,പ്രേംജി K നായർ ,(KPOA സംസ്ഥാന ജോ സെക്രട്ടറി) KA മാർട്ടിൻ (KPA സംസ്ഥാന ജോയിന്റ് സെക്രട്ടറി) ബാബു ജോർജ്ജ് (പോലീസ് പെൻഷനേഴ്‌സ് അസോ ) S രാജേഷ് (എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്)എന്നിവയെ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജില്ലാസെക്രട്ടറി ശ്രീ അജേഷ്കുമാർ സ്വാഗതവും ജില്ലാ എക്സിക്യൂട്ടീവ് അംഗം അജിത് T ചിറയിൽ കൃതജ്‌ഞതയും രേഖപ്പെടുത്തി.
തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം കാഞ്ഞിരപ്പള്ളി DYSP J സന്തോഷ്‌കുമാർ ഉദ്‌ഘാടനം ചെയ്തു.ജില്ലാപ്രസിഡന്റ് ശ്രീ സുരേഷ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് TS ബൈജു സംസ്ഥാന പ്രവർത്തന റിപ്പോർട്ടും ജില്ലാസെക്രട്ടറി അജേഷ് കുമാർ ജില്ലാ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News