KeralaNewsRECENT POSTS
ഏറ്റുമാനൂരിലെ സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ കീടനാശിനി! അരിച്ചാക്കുകള്‍ ലോറിയില്‍ നിന്നിറക്കിയ തൊഴിലാളികള്‍ക്ക് ചൊറിച്ചിലും അസ്വസ്ഥതയും
കോട്ടയം: ഏറ്റുമാനൂരിലെ സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ കീടനാശിനിയായ അലുമിനിയം ഫോസ്ഫേറ്റിന്റെ സാന്നിധ്യമാണ് കണ്ടെത്തി. ലോറിയില്‍ നിന്ന് അരിച്ചാക്കുകള്‍ ഇറക്കുന്നതിനിടെ തൊഴിലാളികള്‍ക്ക് ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അരിയില്‍ വിഷാംശം കണ്ടെത്തിയത്.
പരിശോധനയില്‍ അലുമിനിയം ഫോസ്‌ഫേറ്റിന്റെ കവര്‍ പൊട്ടിച്ച് അരിച്ചാക്കുകള്‍ക്കിടയില്‍ ഇട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് അരിയിലും കീടനാശിനി കലര്‍ന്നിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം. സംഭവത്തെ തുടര്‍ന്ന് അരിയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. സംഭവത്തില്‍ നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News