KeralaNewsRECENT POSTS
വിദ്യാര്‍ത്ഥിനിക്ക് നേരെ അശ്ലീല ആംഗ്യം; പാലക്കാട് എ.എസ്.ഐക്കെതിരെ കേസെടുത്തു
പാലക്കാട്: സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനിക്കു നേരെ അശ്ലീല ആംഗ്യം കാണിച്ച എ.എസ്.ഐക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. പാലക്കാട് കണ്‍ട്രോള്‍ റൂം എ.എസ്.ഐ നവീന്‍ നിശ്ചലിനെതിരെയാണ് കസബ പോലീസ് കേസ് എടുത്തത്. സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാത്ഥിനിക്ക് നേരെ റോഡില്‍ വെച്ച് എ.എസ്.ഐ അശ്ശീല ആഗ്യം കാണിച്ചു എന്നാണ് പരാതി.
പാലക്കാട് കണ്‍ട്രോള്‍ റൂം എ.എസ്.ഐ നവീന്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി എന്ന രക്ഷിതാക്കളുടെ പരാതിയിലാണ് കസബ പൊലീസ് പോക്‌സോ ചുമത്തി കേസ് എടുത്തത്. പോലീസ് കേസ് എടുത്തതിനെ തുടര്‍ന്ന് നവീന്‍ നിശ്ചല്‍ ഒളിവില്‍ പോയി. ഇയാള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു. അന്വേഷണ വിധേയമായി നവീനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News