BusinessNewsRECENT POSTS

ഷവോമി പോക്കോ എഫ്.വണ്‍ ഫോണിന്റെ വില കുറച്ചു;കാരണം ഇതാണ്‌

മുംബൈ: ഷവോമിയുടെ സബ് ബ്രാന്‍ഡായ പോക്കോ എഫ് വണ്ണിന്റെ വില കുറച്ച് ചൈനീസ് കമ്പനി.6ജിബി റാം, 64 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയുള്ള മോഡല്‍ 17,999 രൂപയ്ക്ക് ഇനി സ്വന്തമാക്കാം. 8ജിബി റാം 128 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയുള്ള മോഡലിന് 20,999 രൂപയാകും വില. 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പിന് വില 27,999 രൂപയായിരിക്കും.

ജൂലൈ മധ്യത്തോടെ റെഡ്മീ കെ.20 ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന.ഇതിന് മുന്നോടിയായാണ് പോക്കോ എഫ് വണ്ണിന്റെ വില കുറച്ചത്.

സ്‌നാപ്പ്ഡ്രാഗണ്‍ 845 പ്രോസസ് ഫോണ്‍ ആണ് പോക്കോ എഫ്.വണ്‍.ഇതേ ശ്രേണിയില്‍പെട്ട മറ്റു കമ്പനി ഫോണുകളെ അപേക്ഷിച്ച് ഗണ്യമായ വിലക്കുറവാണിത്.ഫോണ്‍ ചൂടാകുന്നത് തടയുന്നതിനുള്ള സാങ്കേതിക വിദ്യകളോടെ ഫോണ്‍ അപഗ്രേഡ് ചെയ്തിരുന്നു. ഇതോടെ ദീര്‍ഘനേരം ഗെയിം കളിയ്ക്കുന്ന മൊബൈല്‍ പ്രേമികളുടെ ഇഷ്ട ബ്രാന്‍ഡായിരുന്നു പോക്കോ എഫ്.വണ്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button