പത്തനംതിട്ട: പ്ലസ് ടു വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല തുകലശേരി തെങ്ങും പറമ്പില്‍ വീട്ടില്‍ പ്രിയങ്ക (17) ആണ് മരിച്ചത്. തുകലശ്ശേരി ചര്‍ച്ച് ഓഫ് ഗോഡ് ഫെയ്ത് സെന്ററിലെ താമസക്കാരിയാണ് മരിച്ചത്.
കിടപ്പുമുറിയ്ക്കടുത്തുള്ള മുറിയുടെ കതകിന്റെ കട്ടിളപ്പടിയില്‍ തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്. ഉടന്‍തന്നെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
മാതാപിതാക്കള്‍ ബന്ധം വേര്‍പെടുത്തിയതിനാലല്‍ പ്രിയങ്കയും സഹോദരിയും തുകലശേരിയിലുള്ള പിതൃസഹോദരിയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുവെന്ന് പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News