KeralaNewsRECENT POSTS
സ്‌കൂളിലെ ശുചിമുറിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുഴഞ്ഞു വീണു മരിച്ച നിലയില്‍ കണ്ടെത്തി
കല്‍പ്പറ്റ: സ്‌കൂളിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു. മുട്ടില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി കമ്പളക്കാട് സ്വദേശിനി ഫാത്തിമ നസീല (17) നെയാണ് ഉച്ചയോടെ സ്‌കൂളിലെ ബാത്ത് റൂമില്‍ അവശനിലയില്‍ കണ്ടത്. കമ്പളക്കാട് മുളപറമ്പത്ത് അറക്ക ഹംസ- റംല ദമ്പതികളുടെ മകളാണ്. കല്‍പ്പറ്റ ഗവ. ആശുപത്രിയില്‍ വച്ചാണ് മരണം സ്ഥിരീകരിച്ചത്. ജില്ലാ കലക്ടറും ഡിഎംഒയും ആശുപത്രിയിലെത്തി. മരണ കാരണം എന്തെന്ന് വ്യക്തമല്ല. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കടുത്ത ജാഗ്രത പുലര്‍ത്തുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News