ആറാട്ടുപുഴ: പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ചു. പുതിയവിള തയ്യില്‍ വടക്കതില്‍ രാജേഷിന്റെ മകള്‍ അക്ഷയയാണ് (16) മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സന്ധ്യയോടെയാണ് അക്ഷയയെ വീടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടത്.
വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനാണ് മരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: വിദ്യ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News