KeralaNewsRECENT POSTS
മുട്ട പൊട്ടിച്ചപ്പോള്‍ അകത്ത് പ്ലാസ്റ്റിക്! സംഭവം കൊച്ചിയില്‍
കൊച്ചി: കടയില്‍ നിന്നു വാങ്ങിച്ച മുട്ടയില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി. നോര്‍ത്ത് കളമശേരി സ്വദേശി വിന്‍സെന്റ് വാങ്ങിയ മുട്ടയിലാണ് പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത്. മുട്ട പാകം ചെയുന്നതിനിടെയാണ് പ്ലാസ്റ്റിക് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ വീട്ടുകാര്‍ പരാതി നല്‍കി. മുട്ടയുടെ തൊണ്ടിനോട് ചേര്‍ന്ന പാടയിലായിരുന്നു പ്ലാസ്റ്റിക് കോട്ടിങ്ങ്. ഇത് ശ്രദ്ധയില്‍പെട്ടതോടെ വീട്ടുകാര്‍ വിവരം നഗരസഭാ അധികൃതരെ അറിയിച്ചു.
ഉടന്‍ തന്നെ കളമശേരി നഗരസഭ ആരോഗ്യ വിഭാഗം വീട്ടിലെത്തി മുട്ടയുടെ സാമ്പിളുകള്‍ ശേഖരിച്ചു. വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകള്‍ ലാബുകളിലേക്ക് അയയ്ക്കാനാണ് തീരുമാനം. സാധാരണയായി അന്യ സംസ്ഥാനത്തുനിന്നാണ് ഇത്തരം വ്യാജ മുട്ടകള്‍ ഇറക്കുമതി ചെയ്യുന്നതെന്നാണ് വിവരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News