Home-bannerInternationalNewsRECENT POSTS
കസാഖിസ്ഥാനില്‍ നൂറു യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നു വീണു
ആല്‍മറ്റി: കസാഖിസ്ഥാനില്‍ നൂറു യാത്രക്കാരുമായി സഞ്ചരിച്ച വിമാനം തകര്‍ന്നു. അല്‍മാറ്റി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നൂര്‍ സുല്‍ത്താനിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. 7 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം.
ടേക്ക് ഓഫീനിടെ നിയന്ത്രണം വിട്ട വിമാനം സമീപത്തെ ഇരു നിലക്കെട്ടിടത്തില്‍ ഇടിച്ച് തകരുകയായിരുന്നുവെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. അഞ്ച് ക്രൂ അംഗങ്ങള്‍ കൂടാതെ 95 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നതായും അധികൃതര്‍ സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുന്നതായി കസാഖിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News