KeralaNewsRECENT POSTS
വായ്പാ തിരിച്ചടവ് മുടങ്ങി; കൊച്ചിയില്‍ വിമാനം ബാങ്ക് ജപ്തി ചെയ്തു!
കൊച്ചി: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കൊച്ചിയില്‍ ഫെഡറല്‍ ബാങ്ക് വിമാനം ജപ്തി ചെയ്തു. ആറുകോടി രൂപയുടെ വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് സീ പ്ലെയിന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സീ പ്ലെയിനുകളില്‍ ഒരെണ്ണം സിയാല്‍ വിമാനത്താവളത്തില്‍ നിന്നും പിടിച്ചെടുത്തത്.
ദേശീയ കമ്പനി ലോ ട്രിബ്യൂണല്‍ നിയോഗിച്ച കെ.കെ ജോസ്, ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റ് കെ.എ ബാബും വൈസ് പ്രസിഡന്റ് ടി.എ മുഹമ്മദ് സഗീര്‍ എന്നിവരാണ് ജപ്തി നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. ജപ്തി ചെയ്ത വിമാനം വൈകാതെ ലേലത്തില്‍ വയ്ക്കും. ആരും ലേലത്തില്‍ പിടിച്ചില്ലെങ്കില്‍ നിര്‍മ്മാണ കമ്പനിയ്ക്ക് തന്നെ വിമാനം വില്‍ക്കാനാണ് തീരുമാനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News