ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിയ്ക്കും,എതിര്‍ക്കാന്‍ യാക്കോബായ വിഭാഗം,പിറവം പളളിയില്‍ സംഘര്‍ഷാവസ്ഥ
കോട്ടയം:സഭാ തര്‍ക്കം നിലനില്‍ക്കുന്ന പിറവം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ഇന്ന് പ്രവേശിക്കും.സുപ്രീംകോടതി ഉത്തരവുകളുടെ പശ്ചാത്തലത്തില്‍ ആണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നീക്കം. എന്നാല്‍, ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ കയറിയാല്‍ എന്തുവില കൊടുത്തും തടയുമെന്ന് യാക്കോബായ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.
പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം വിശ്വാസികള്‍ പ്രവേശിക്കുന്നതിന് പൊലീസ് സംരക്ഷണം ഒരുക്കണമെന്ന് ഹൈക്കോടതിയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ നിന്നുള്ള ഫാദര്‍ സ്‌കറിയ വട്ടക്കാട്ടില്‍, കെ പി ജോണ്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് മതപരമായ ചടങ്ങുകള്‍ നടത്താനായി സംരക്ഷണം ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. സ്ഥലത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കണമെന്ന് കഴിഞ്ഞ ദിവസം പൊലീസ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സുപ്രീംകോടതി വിധിയ്ക്ക് തൊട്ടു പിന്നാലെ പള്ളിയില്‍ പ്രവേശിയ്ക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ശ്രമിച്ചെങ്കിലും ആത്മഹത്യാഭീഷണിയടക്കം ഉയര്‍ത്തിയതിനേത്തുടര്‍ന്ന് ശ്രമത്തില്‍ നിന്ന് ഓര്‍ത്തഡോക്‌സ് വിഭാഗത്തിനെ പോലീസ് പിന്തിരിപ്പിച്ചിരുന്നു.