തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശനും കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദിനേശനും വൈറസ് ബാധ കണ്ടെത്തിയത്.
കൊവിഡ് ബാധിതനായ സി എം ദിനേശനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശിവശങ്കറിന് പിന്നാലെ സി എം രവീന്ദ്രനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിളിപ്പിച്ചിരുന്നു.
എന്നാല്‍ കൊവിഡ് ബാധിച്ച കാര്യം സി എം രവീന്ദ്രന് ഇഡിയെ അറിയിക്കുകയായിരുന്നു. രവീന്ദ്രനില്‍ പൂര് വിശ്വാസമുണ്ടെന്നും, ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതുകൊണ്ട് കുറ്റക്കാരനാകണമെന്നില്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.