KeralaNewsRECENT POSTS
ഹോട്ടലുകളില്‍ നിശ്ചിത ഇടവേളകളില്‍ പരിശോധന വേണം; ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: തട്ടുകട മുതല്‍ ഹോട്ടലുകളില്‍ വരെ നിശ്ചിത ഇടവേളകളില്‍ പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടര്‍മാരോട് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സ്യം, ഇറച്ചി, പച്ചക്കറി, എണ്ണ എന്നിവ പ്രത്യേകം പരിശോധിക്കണം. തുടര്‍ച്ചയായ പരിശോധനയാണ് വേണ്ടതെന്നും ജില്ലാ കളക്ടര്‍മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനുവരി ഒന്ന് മുതല്‍ പ്ലാസ്റ്റിക് നിരോധനം പൂര്‍ണ അര്‍ഥത്തില്‍ പ്രാബല്യത്തില്‍കൊണ്ടുവാരാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News