KeralaNewsRECENT POSTS

ഡല്‍ഹി വര്‍ഗീയ പ്രീണനത്തിനും ജനദ്രോഹ നടപടികള്‍ക്കുമെതിരായ വിലയിരുത്തലെന്ന് പിണറായി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റത്തില്‍ അരവിന്ദ് കേജരിവാളിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി തുടര്‍ന്നു വന്ന വര്‍ഗീയ പ്രീണനത്തിനും ജനദ്രോഹ നടപടികള്‍ക്കുമെതിരായ വിലയിരുത്തലാണ് ഈ തെരഞ്ഞെടുപ് ഫലം സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം. ബിജെപിക്കെതിരെ ഒരു ബദലാകാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കേജരിവാളിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. കേജരിവാളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ വിജയമെന്നായിരുന്നു അവരുടെ വാക്കുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker