KeralaNewsRECENT POSTS
ശബരിമലയില്‍ ആര്‍.എസ്.എസിന് പോലീസ് വിവരങ്ങള്‍ ചോത്തി കൊടുത്തു; ഉന്നത ഉദ്യോഗസ്ഥരടക്കം ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനിന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: ശബരിമലയില്‍ ആര്‍.എസ്.എസിന് പോലീസ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് ഒറ്റുകൊടുക്കുകയാണ് ചെയ്തത്. ഉന്നത ഉദ്യോഗസ്ഥരടക്കം ഡ്യൂട്ടിയില്‍ നിന്ന് വിട്ടു നിന്നു. മനിതി സംഘം ശബരിമലയില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വം മറന്നാണ് പ്രവര്‍ത്തിച്ചതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
തിരുവനന്തപുരത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു വിമര്‍ശനം. പോലീസ് സേനയില്‍ അഴിമതി വ്യാപകമാണ്. മേലുദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ല. പോലീസ് പലപ്പോഴും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ്. എസ്പിമാരും എസ്എച്ച്ഒമാരും നിരന്തരമായി വീഴ്ചകള്‍ വരുത്തുന്നു. ഉദ്യോഗസ്ഥരില്‍ പലരും ഡ്യൂട്ടി സമയത്ത് മുങ്ങുകയാണെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News