ന്യൂഡല്‍ഹി: പൈലറ്റിന് കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. വന്ദേഭാരത് മിഷന്റെ ഭാഗമായി ഡല്‍ഹിയില്‍ നിന്നു മോസ്‌കോയിലേക്ക് സര്‍വീസ് നടത്തിയ വിമാനത്തിലെ പൈലറ്റിനാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.
പൈലറ്റിന്റെ സ്രവ പരിശോധന കഴിഞ്ഞ ദിവസമാണ് നടത്തിയിരുന്നത്. എന്നാല്‍ വിമാനം യാത്രതിരിച്ചതിനു ശേഷമാണ് കൊവിഡ് പോസിറ്റീവ് ഫലം വന്നത്. ഇതേതുടര്‍ന്ന് അധികൃതര്‍ വിമാനം അടിയന്തരമായി തിരികെ ഇറക്കാന്‍ പൈലറ്റിനോട് ആവശ്യപ്പെടുകയായിരുന്നു.
ഇദ്ദേഹത്തെ ആശുപത്രിയിലേക്കു പ്രവേശിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരെ എല്ലാം നിരീക്ഷണത്തിലാക്കി. ഇന്ത്യക്കാരെ തിരികെ കൊണ്ടു വരുന്നതിനായി മറ്റൊരു വിമാനം മോസ്‌കോയിലേക്ക് അയയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.