പത്തനംതിട്ട: ശരീരത്തില്‍ സെക്കന്‍ഡുകള്‍ക്കകം സൂചികള്‍ കുത്തിയിറക്കി റെക്കോര്‍ഡിട്ട് പത്തനംതിട്ട സ്വദേശി. 30 സെക്കന്റ് കൊണ്ട് 110 സൂചികളാണ് കലഞ്ഞൂര്‍ സ്വദേശി ജലേഷ് ശരീരത്തില്‍ കുത്തി ഇറക്കിയത്. മലയോര മേഖലയായ പൂമരുതിക്കുഴിയില്‍ നിന്നുള്ള ജലേഷിന്റെ സാഹസികത ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടംപിടിച്ചു.
പലതരം സാഹസികതകള്‍ പരീക്ഷിച്ചു. ചിലത് പരാജയപ്പെട്ടു. നിരന്തര പരിശീലനത്തിന് ശേഷമാണ് ജലേഷ് 30 സെക്കന്റ് കൊണ്ട് 110 സൂചികള്‍ ശരീരത്തില്‍ കുത്തി ഇറക്കിയത്. നിരന്തര പരിശീലനത്തിലൂടെയാണ് സൂചി കുത്തിയിറക്കുമ്പോഴുള്ള വേദന മറികടന്നതെന്നാണ് ജലേഷ് പറയുന്നത്. അടുത്തതായി ശരീരത്തില്‍ മുഴുവന്‍ ഉറുമ്പിനെ കൊണ്ട് കടിപ്പിച്ച് ഗിന്നസ് റെക്കോര്‍ഡ് നേടാനുള്ള തയ്യാറെടുപ്പിലാണ് ഈ പാരമെഡിക്കല്‍ വിദ്യാര്‍ഥി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News