KeralaNewsRECENT POSTS

കൊച്ചിയിലെ പൊട്ടിപ്പൊളിഞ്ഞ റോഡില്‍ ‘പൂക്കള’മിട്ട് വേറിട്ട പ്രതിഷേധം; ഫോട്ടോഷൂട്ട് വൈറല്‍

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയ്‌ക്കെതിരെ വേറിട്ട പ്രതിഷേധവുമായി ഫോട്ടോഗ്രാഫര്‍. പൊട്ടിപ്പൊളിഞ്ഞ റോഡില്‍ അത്തപ്പൂക്കളമിട്ടുന്ന സുന്ദരിയെ വെച്ച് ഫോട്ടോഷൂട്ട് നടത്തിയായിരിന്നു പ്രതിഷേധം. ഫോട്ടോഗ്രാഫര്‍ അനുലാലാണ് വ്യത്യസ്തമായ ഈ ആശയത്തിന് പിന്നില്‍. മോഡല്‍ നിയ ശങ്കരത്തിലാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ റോഡുകള്‍ നന്നാക്കാത്തതിന് ഹൈക്കോടതി സര്‍ക്കാരിനെതിരെ സ്വമേധയാ കേസെടുത്തത്. അടുത്തിടെ റോഡിലെ കുഴിയില്‍ വീണു പരിക്ക് പറ്റിയ യുവാവ് ആ കുഴിയില്‍ ഇരുന്ന് തന്നെ പ്രതിഷേധിക്കുന്ന ചിത്രവും വൈറലായിരുന്നു.

പനമ്പിള്ളി നഗറില്‍ ഇന്നലെ വൈകിട്ടായിരുന്നു ഫോട്ടോഷൂട്ട് നടന്നത്. ഫോട്ടോഗ്രാഫറായ അനുലാല്‍ ഈ ആശയം പങ്കു വെച്ചപ്പോള്‍ കൊള്ളാമെന്നു തോന്നിയതു കൊണ്ടാണ് ഫോട്ടോഷൂട്ടില്‍ പങ്കെടുക്കാമെന്നു തീരുമാനിച്ചതെന്ന് മോഡല്‍ നിയ പറഞ്ഞു.

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker