തൃശൂര്‍:കനത്ത മഴയേത്തുടര്‍ന്ന് ജലനിരപ്പുയര്‍ന്നതിനാല്‍ തൃശൂര്‍ ജില്ലയിലെ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്നു പുറത്തേക്ക് വെള്ളമൊഴുക്കാന്‍ ആരംഭിച്ചു.പുലര്‍ച്ചെ നാലുമണിയ്ക്ക് അണക്കെട്ടിലെ ജലനിരപ്പ് 419.4 മീറ്ററിലേക്ക് എത്തിയതോടെയാണ് വെള്ളം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കിവിട്ടത്.
അണക്കെട്ടിന്റെ ഏഴ് സ്പില്‍വേഗേറ്റുകള്‍ വഴിയാണ് വെള്ളം ഒഴുക്കുന്നത്.പ്രദേശവാസികള്‍ പുഴയില്‍ ഇറങ്ങരുതെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 419.24 മീറ്ററാണ് അണക്കെട്ടിലെ സംഭരണശേഷി
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News