സി.പി.എമ്മിന് തലവേദനയായി വീണ്ടും പീഡന പരാതി; 14 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പഞ്ചായത്തംഗം ഒളിവില്‍
കൊച്ചി: ഒന്നിന് പുറകെ ഒന്നായി സി.പി.എമ്മിനെ വേട്ടയാടി പീഡന പരാതികള്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയില്‍ നിസഹായത തുടരുന്നതിനിടെ പാര്‍ട്ടി പഞ്ചായത്തംഗത്തിനെതിരെ പുതിയ പരാതി ഉയര്‍ന്നു വന്നതാണ് സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. എറണാകുളം ഏഴിക്കര പഞ്ചായത്തംഗവും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ഇ.ആര്‍ സുനില്‍ രാജിനെതിരെയാണ് പതിനാലു വയസുകാരിയായ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.
പഞ്ചായത്തംഗത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേം ആരംഭിച്ചു കഴിഞ്ഞു. സുനില്‍ രാജിനെ അറസ്റ്റ് ചെയ്യാതെ രക്ഷിക്കാനാണ് പൊലീസ് ശ്രമമെന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിക്കുന്നു.
പെണ്‍കുട്ടിയുടെ കയ്യില്‍ കയറി പിടിച്ചെന്നും ആക്രമിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി. പാരാതിയെ തുടര്‍ന്ന് സുനില്‍രാജിനെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ഇതോടെ സുനില്‍രാജ് ഒളിവില്‍ പോയിരിക്കുകയാണ്.