ലക്നൗ: ഗാസിയാബാദില്‍ ആശുപത്രിയിലെ വനിത ആരോഗ്യപ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും ശല്യമുണ്ടാക്കുകയും ചെയ്ത സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വിലക്ക് ലംഘിച്ച് നിസാമുദ്ദീനിലെ മര്‍ക്കസില്‍ സംഘടിപ്പിച്ച തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ പാര്‍പ്പിച്ച ആറു പേര്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഗാസിയാബാദ് എംഎംജി ജില്ലാ ആശുപത്രിയിലെ സിഎംഒയുടെ പരാതിയിലാണ് നടപടി.
<p>കഴിഞ്ഞ ദിവസമാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ച തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ സിഎംഒ പോലീസില്‍ പരാതി നല്‍കിയത്. ആശുപത്രിയില്‍ എത്തിയതു മുതല്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് രോഗികള്‍ക്കും ഇവര്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതായി സിഎംഒ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ആശുപത്രിയില്‍ വസ്ത്രം ധരിക്കാതെ നഗ്നരായി നടക്കുന്ന ഇവര്‍ സ്ത്രീകളായ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരോടും രോഗികളോടും അശ്ലീല ചുവയോടെ സംസാരിക്കുന്നതായും പരാതിയില്‍ ഉണ്ട്.</p>
</p>മൊബൈല്‍ ഫോണുകളില്‍ അശ്ലീല ഗാനങ്ങള്‍വെച്ച് ഇവര്‍ മറ്റ് രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും, നഴ്‌സുമാരോട് അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുന്നതായും പരാതിയില്‍ വ്യക്തമാക്കുന്നു. കൂടാതെ ക്ലീനിംഗ് പ്രവര്‍ത്തകരോട് സിഗരറ്റ് ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നുണ്ട്. സിഎംഒയുടെ പരാതിയെ തുടര്‍ന്ന് ആറ് പേരെയും എംഎംജി ജില്ലാ ആശുപത്രിയില്‍ നിന്നു എഞ്ചിനീയറിംഗ് കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.</p>