രോഗശാന്തി ശുശ്രൂഷയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ പശ്ചാത്തലമാക്കി ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കിയ ട്രാന്‍സ് എന്ന ചിത്രത്തിനെതിരെ പാസ്റ്റര്‍ രംഗത്ത്. അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും ശപിക്കുന്ന പാസ്റ്ററുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ‘എടുത്തവര്‍ക്കും കഴിച്ചവര്‍ക്കും അഭിനയിച്ചവര്‍ക്കുമൊക്കെ ഇനിയങ്ങോട്ട് സുഖമാ’ എന്നിങ്ങനെയുള്ള ശപവാക്കുകളാണ് പാസ്റ്റര്‍ പ്രസംഗത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
‘സിനിമ ഒന്നുമില്ലാഞ്ഞിട്ട് പാസ്റ്റേഴ്‌സാണ് വിഷയം നീ ആവശ്യം പോലെ സിനിമ ഞങ്ങടെ പേര് വച്ച് പിടിച്ച് ഞം ഞം വച്ച് തിന്ന്, എന്താ കൊഴപ്പം, അതൊരു വിടുതല്‍ അല്ലേ. പേരിടാന്‍ അറിയത്തില്ലേ ഞങ്ങള്‍ ഇട്ട് തരാം സാറേ, ഈ പെന്തക്കോസ്തിന്റെ സഭകളില്‍, ലക്ഷങ്ങള്‍ കോടികള്‍ ഇത് വരെ വന്നിട്ടില്ല. കസാന്ത് സാക്കീത് എന്ന ഞരമ്ബ് രോഗി യേശുക്രിസ്തുവിന്റെ ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ജീസസ് ക്രൈസ്റ്റ് എന്ന നോവലെഴുതി യേശുവിന് എന്ത് ചുക്ക് ആണ് പറ്റീത്, യേശുവിനൊന്നും പറ്റീല്ലെങ്കില്‍ ഇതിലും വന്നാല്‍ നമ്മുക്കും ഒന്നും പറ്റൂല. നമ്മുടെ കാര്യം ആരും സിനിമ എടുക്കുന്നില്ലല്ലോ എന്ന് ചിന്തിച്ച് ഇരിക്കുകയായിരുന്നു, അത് ഏതായാലും നടന്നു. എടുത്തവര്‍ക്കും കഴിച്ചവര്‍ക്കും അഭിനയിച്ചവര്‍ക്കും സുഖമാ, ഇനിയങ്ങോട്ട് സുഖമാ, എന്നാന്നറിയോ, കോടിക്കണക്കിന് ജനങ്ങളാ പ്രാര്‍ത്ഥിക്കാന്‍ പോകുന്നത്. തമ്ബുരാന്‍…, ആ തമ്ബുരാന്റെ കൃപ അതിന്റെ മേല്‍ വ്യാപരിക്കും.’ പാസ്റ്റര്‍ പ്രസംഗത്തില്‍ പറയുന്നു.
ഫഹദ് ഫാസിലിനൊപ്പം നസ്രിയ നസീം, ഗൗതം മേനോന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. അമല്‍ നീരദാണ് ക്യാമറ. കഴിഞ്ഞവാരം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ട്രാൻസ് ടീമിനോട്, പണി വരുന്നുണ്ട് അവറാച്ചാ(3.27)?…സ്തോത്രം ??സിനിമാസ്നേഹികളെ, രക്ഷനേടാൻ താഴെ കാണുന്ന ഗൂഗിൾ പേ നമ്പറിൽ നിങ്ങളുടെ സംഭാവന നൽകി പ്രാർത്ഥിക്കുവിൻ ?ചിരിച്ചു ചിരിച്ചു ചത്താൽ ഞാൻ ഉത്തരവാദിയല്ല ?#trance? Anwar Rasheed sir ?? Vincent Vadakkan ?? #watchTillEnd
Posted by Lishoy Venugopal on Thursday, March 5, 2020