Home-bannerKeralaNewsTop StoriesTrending

മെഡിക്കല്‍ കോളേജില്‍ സുവിശേഷ വേല,പാസ്റ്റര്‍ അറസ്റ്റില്‍,കസ്റ്റഡിയിലെടുത്തത് ബി.ജെ.പി ജില്ലാ പ്രസിഡണ്ടിന്റെ പരാതിയില്‍

 

കോട്ടയം:മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുവിശേഷവേല നടത്തിവന്ന പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു.ബി.ജെ.പി ജില്ലാ പ്രസിഡണ്ട് എന്‍.ഹരിയുടെ പരാതിയിലാണ് പോലീസ് നടപടി.ആശുപത്രിയിലെ രണ്ടാംവാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന കെ.ഗുപ്തനെ കാണാന്‍ ഹരിയും യുവമോര്‍ച്ചപ്രവര്‍ത്തകരും എത്തിയപ്പോഴായിരുന്നു സംഭവം.സുവിശേഷ ലഘുലേഘ വിതരണവുമായി ബന്ധപ്പെട്ട് പാസ്റ്ററടങ്ങിയ സംഘം തങ്ങളെ സമീപിച്ചതായി പ്രവര്‍ത്തകര്‍ പറഞ്ഞു. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിട്ടും അനുവദിച്ചില്ല.തുടര്‍ന്ന് ഒച്ചപ്പാടായതോടെ ഇവര്‍ മറ്റു രോഗികളിലേക്ക് തിരിഞ്ഞു.വാര്‍ഡില്‍ ഉച്ചത്തില്‍ പ്രാര്‍ത്ഥന നടത്താന്‍ ആരംഭിച്ചതോടെ യുവമോര്‍ച്ച പ്രവര്‍ത്തകരും പാസ്റ്ററും തമ്മില്‍ വാക്കേറ്റമുണ്ടായി.തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടിനെയും ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലും ബന്ധപ്പെട്ട് പാസ്റ്ററെ അറസ്റ്റു ചെയ്യിയ്ക്കുകയായിരുന്നു.ആശുപത്രിയിലെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നാലെ പാസ്റ്റര്‍മാര്‍ വ്യാപകമായി മതപരിവര്‍ത്തന നടപടികള്‍ കൈക്കൊള്ളുന്നതായു ബി.ജെ.പി ആരോപിയ്ക്കുന്നു. ഈ സംഭവത്തിന്റെ പശ്ചത്തലത്തില്‍ വാര്‍ഡുകളിലെ സുവിശേഷപ്രസംഗം തടയുന്നതിനായി പ്രത്യേക നിരീക്ഷണം നടത്തുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button