തിരുവനന്തപുരം: ശബരിമലയിലെ തിരുവാഭരണം എവിടെയും സമര്‍പ്പിച്ചിട്ടില്ലെന്നും സമര്‍പ്പിച്ചുവെന്ന് ചിലര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പന്തളം രാജകൊട്ടാരം. തിരുവാഭരണം ശബരിമല ക്ഷേത്രത്തിലേക്ക് നല്‍കുന്നത് നൂറ്റാണ്ടുകളായി തുടരുന്ന ആചാരത്തിന്റെ ഭാഗമായാണ്. തിരുവാഭരണം ക്ഷേത്രത്തിന് സമര്‍പ്പിച്ചതാണെങ്കില്‍ സര്‍ക്കാരിന്റെ പക്കല്‍ രേഖയുണ്ടാകുമായിരുന്നുവെന്നും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ പറഞ്ഞു.
തിരുവാഭരണം കൈവശം വയ്ക്കുന്നതിനെ സുപ്രീംകോടതി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതിന് പിന്നാലെയാണ് പന്തളം കൊട്ടാരത്തിന്റെ പ്രതികരണം. ഭഗവാന് സമര്‍പ്പിച്ച തിരുവാഭരണം തിരിച്ചെടുക്കാന്‍ കഴിയുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. തിരുവാഭരണത്തിന് രാജകുടുംബത്തിലെ രണ്ടു വിഭാഗം അവകാശവാദം ഉന്നയിച്ചതിനെയും കോടതി വിമര്‍ശിച്ചിരുന്നു.