കോഴിക്കോട്: സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പില്‍ അശ്ലീല ചിത്രം; പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവച്ചു . വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശം പ്രചരിപ്പിച്ച സംഭവത്തിലാണ് കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യു രാജിവച്ചത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം പങ്കുവച്ചതിന് എതിരെ തോമസ് മാത്യുവിന് എതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രാജി.
സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പൈട്ട് യൂത്ത് കോണ്‍ഗ്രസ് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കിയിരുന്നു.
2019ലാണ് തോമസ് മാത്യു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചത്. യുഡിഎഫ് പക്ഷത്തായിരുന്ന സ്വതന്ത്ര അംഗവും പഞ്ചായത്ത് പ്രസിഡന്റുമായ സോളി ജോസഫ് വോട്ട് മറിച്ചു കുത്തിയതോടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന തോമസ് മാത്യു വിജയിച്ചത്.