പാലക്കാട്: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങിയതോടെ പാലക്കാട് നഗരം അടച്ചു. നഗരത്തിന്റെ അകത്തേക്കും പുറത്തേയ്ക്കും ഓരോ പോയിന്റുകളിലൂടെ മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.
മറ്റ് എല്ലാ വഴികളും പോലീസ് അടച്ചു. അനിയന്ത്രിതമായി നഗരത്തിലേക്ക് വാഹനങ്ങള്‍ വന്നതോടെയാണ് പോലീസ് ഇടപെടല്‍. അതേസമയം മുന്നറിയിപ്പില്ലാതെയാണ് റോഡുകള്‍ അടച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News