ജോസ് ടോം ഫലമറിയുന്നത് കെ.എം മാണിയുടെ വസതിയിലിരുന്ന്, മാണി സി കാപ്പന്‍ സ്വന്തം വസതിയില്‍, എന്‍ ഹരി പാലായിലെ എന്‍.ഡി.എ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍
പാലാ: രാഷ്ട്രീയ കേരളം വളരെ ആകാഷയോടെ കാത്തിരിക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിന്റെ ഫലം യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം അറിയാന്‍ പോകുന്നത് അന്തരിച്ച കെ.എം.മാണിയുടെ പാലായിലെ വസതിയിലിരുന്നത്. പുലര്‍ച്ചെ തന്നെ ജോസ് ടോം കരിങ്ങോഴയ്ക്കല്‍ തറവാട്ടിലെത്തി. ജോസ് കെ. മാണിയും കേരള കോണ്‍ഗ്രസ്-എം നേതാക്കളും സ്ഥാനാര്‍ഥിക്കൊപ്പം ഇവിടെയുണ്ട്. ഇടത് സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍ വോട്ടെണ്ണല്‍ സമയം സ്വന്തം വസതിയിലാണ്. പ്രാദേശിക നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ട്.
എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍.ഹരി പാലായിലെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലിരുന്നാണ് ഫലം അറിയുന്നത്. വോട്ടെണ്ണലിനോട് അനുബന്ധിച്ച് പാലായിലും പരിസരങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാവിലെ എട്ടോടെയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ആദ്യം സര്‍വീസ് വോട്ടുകളും പോസ്റ്റല്‍ വോട്ടുകളുമാണ് എണ്ണുന്നത്. പിന്നാലെയാണ് വോട്ടിംഗ് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുന്നത്. 8.30 ഓടെ ആദ്യഫല സൂചനകള്‍ വന്നുതുടങ്ങും.